Tuesday, February 9, 2016

പ്രതിഫലം



ഖബറിന്നടിയില്‍
വെളിച്ചമായ്
കുടെനില്‍ക്കും;
പടച്ചോന്‍
കാണുമെന്ന് മാത്രം
പേടിച്ച്
ഭൂമിയില്‍
നമ്മള്‍
ചെയ്യാതെ വിട്ട
പാപങ്ങള്‍...

ആറടിമണ്ണില്‍
ഒറ്റയ്ക്കാവുമ്പോള്‍
അരികിലുണ്ടാവും;
ഇരു ചെവിയറിയാതെ,
ഇടതുകൈ കാണാതെ
പടച്ചോന്‍ മാത്രം
കാണണമെന്നു
മോഹിച്ച്
ജീവിതത്തില്‍
നാം ചെയ്തുകൂട്ടിയ
പുണ്യങ്ങള്‍...


മൂന്ന് ഹൈക്കുകള്‍ \ഗള്‍ഫ് മാധ്യമത്തില്‍, 25.12.2015, വെളിച്ചം കണ്ടത്.

1. കാത്തിരിപ്പ്

  ഏതൊരുണങ്ങിയ
  പുഴയേയും
  കാത്തിരിക്കാനുണ്ടൊരു
  മഹാ സമുദ്രം

2.പുഴ


കടലിലേക്കു
പുറപ്പെട്ട
എത്ര പുഴകളാണ്
വഴിയില്‍
അപമാനിക്കപ്പെട്ടത്.

3. സമ്മാനം


ചെറിയവ
ഹൃദയത്തിന്റേതും
വലിയവ
പണസഞ്ചിയുടേതും.


GRAMAM...

thirike vilikkunnu gramam...