Saturday, March 19, 2016
നന്മ മണം
ഖത്തറീന്ന് കൊണ്ടോന്ന
അത്തറായാലും
ഓണത്തിനു
കളം നിറഞ്ഞുനിൽക്കുന്ന
പൂക്കളായാലും ശരി
അതിന്റെയൊക്കെ മണം
കാറ്റിനനുകൂലമായേ
പരക്കൂ..
എന്നാൽ
ചില നല്ല മനുഷ്യരുണ്ട്
അവരുടെ സുഗന്ധം
കാറ്റിനെതിരെയും
പരക്കും...
ജീവിതയാത്രയിൽ
വഴിവക്കിൽ വെച്ച്
വല്ലപ്പോഴും മാത്രമേ
അത്തരം ആൾക്കാരെ
കാണാനൊക്കൂ...
അങ്ങനെയുള്ളവരെ
കാണുമ്പോൾ
അവരെ, അവരിലെ നന്മയെ, അനുഗരിക്കാൻ ശ്രമിക്കണം.
Thursday, March 17, 2016
മരണം
ഇന്നും
ആരൊക്കെയോ
മരിച്ചു.
ഇന്നലെയും
ആരൊക്കെയോ
മരിച്ചിരുന്നു.
നാളെയും
ആരൊക്കെയോ
മരിക്കും.
ഇടക്കൊരു ദിവസം
അതിലൊരാൾ
ഞാനാകും, നിങ്ങളാകും..
എല്ലാരും മരിക്കും.
കണ്ണു കാണാത്ത
ഒട്ടകത്തെ പോലെ
സമയമാകുമ്പോൾ
മരണം
ഓരോരുത്തരുടെ
വീട്ടുപടിക്കലും
മുട്ട് കുത്തും.
മരണത്തിന്റെ കണ്ണിൽ
എല്ലാവരും
ആരൊക്കെയോ ആണ്.
എന്നാൽ മരിച്ച് പോകുന്നവർ
മരിക്കാതെ ബാക്കിയുള്ളോർക്ക്
'ആരൊക്കെയോ'
ആയിരുന്നിരിക്കും.
മൗനമാണ് മരണത്തിന്റെ ഭാഷ;
ഏറ്റവും കനമുള്ള മൗനം.
പ്രാർത്ഥനയാണ്
ഏറ്റവും വലിയ നീക്കിയിരിപ്പ്;
ഉള്ള് നൊന്ത പ്രാർത്ഥന.
Subscribe to:
Posts (Atom)
GRAMAM...
thirike vilikkunnu gramam...