Friday, March 18, 2011

ഒരാമുഖക്കുറിപ്പ്


റബ്ബുല്‍ ആലമീനായ തമ്പുരാന്റെ അതിവിശാലമായ ഈ ഭൂമിയില്‍ എല്ലാ പടപ്പുകള്‍ക്കുമുണ്ട് അവനവന്റേതായ ഒരിടം.  അന്വേഷിച്ച് കണ്ടെത്തുന്നതുവരെ ആ ഒരിടം നമ്മുടെ കാഴ്ചയില്‍ നിന്നും അകന്നു തന്നെ നില്‍ക്കും.  അത്രയൊന്നും വിശാലത അവകാശപ്പെടാനില്ലാത്ത ഇത്തിരിപ്പോന്നൊരീ ജീവിതത്തില്‍ സാമൂഹ്യപരമായും പ്രകൃതിപരമായും 'തന്റേതായ ഒരിടം' കണ്ടെത്തുമ്പോഴാണ് ഒരാള്‍ ശരിക്കും തന്റേടിയാവുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു, മനസ്സിലാക്കുന്നു.  ഇടപെടലുകളുടെ സാഹിത്യത്തിലും ഭാഷയിലും എനിക്കുമുണ്ട് എന്റേതായ ഒരു അര സെന്റ്.  ഭാഷയും ആശയവും ആരോഗ്യവും ഫലപ്രദമായും സമയബന്ധിതമായും ഉപയോഗിക്കുമ്പോഴാണല്ലോ ഒരാള്‍ സാമൂഹ്യജീവിതത്തില്‍ ഇടപെടുന്നു എന്നു പറയാനാവുക.  കാഴ്ചയില്‍ നിന്നും ഒളിച്ചുകളിക്കുന്ന ആ ഒരിടത്തെ വ്യക്തമായ കാഴ്ചപ്പാടോടെ ജീവിതത്തോടു ചേര്‍ത്തുപിടിച്ച് നടന്നു തുടങ്ങുമ്പോള്‍ മടികൂടാതെ (നെഞ്ചുവിരിച്ച്) എനിക്കു പറയാം ഞാനും ലക്ഷണമൊത്തൊരു 'തന്റേടി'യാണെന്ന്.!   ആ 'ഒരിട'മാണ് ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ വരച്ചുവെക്കുന്നത്. 
തികച്ചും എന്റേതു മാത്രമായ ഈയൊരു ലോകത്ത്, ഈയൊരിടത്തില്‍ വളരെ സ്വകാര്യമായിത്തന്നെ ഞാന്‍ ഞാനാവാന്‍ ശ്രമിക്കും.  അതുകൊണ്ടുതന്നെ പോരായ്മകള്‍ ഏറെ കാണും.  ഇവിടെ വായിക്കപ്പെടുന്നത് എന്റെ മാത്രം തോന്നലുകളായിരിക്കും.  ആ തോന്നലുകള്‍ അക്ഷരക്കൂട്ടങ്ങളായൊരുങ്ങെ പലപ്പോഴും നിങ്ങളതില്‍ ജീവിതം കണ്ടേക്കാം....ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍...കാണാക്ഷതങ്ങള്‍...ഭാരങ്ങള്‍ പേറും ദേശാടനങ്ങള്‍...അടഞ്ഞുപോയ വാതായനങ്ങള്‍...അകന്നുപോയ തീരങ്ങള്‍..മോഹങ്ങള്‍ മോഹഭംഗങ്ങള്‍....പ്രതീക്ഷകള്‍ സ്വപ്നങ്ങള്‍....പ്രണയം സൗഹൃദം....പിന്നെയുമെന്തൊക്കെയോ....! ഒത്തിരിയൊന്നും ഇടമില്ലാത്ത ഈ 'ഒരിട'ത്തിലേക്ക് അക്ഷരങ്ങളെ സ്‌നേഹിക്കുന്ന, വളര്‍ച്ചയുടെ വഴികളില്‍ വാക്കുകൊണ്ടെങ്കിലും ഒരു കൈ സഹായിക്കാന്‍, സാഹിത്യപാതയിലെ ആര്‍ദ്രസുഗന്ധം തിരിച്ചറിയുന്നാരിളം കാറ്റുപോലെ പ്രിയ വായനക്കാരാ.......കാണാത്ത നോവിന്റെ ആഴങ്ങളിലേക്കൊരു കണ്ണായ് കൂടെ നിങ്ങളുമുണ്ടാവണം.

ഉടയതമ്പുരാന്‍ അനുഗ്രഹിക്കട്ടെ.

13 comments:

 1. കുയപ്പമില്ലട്ടോ ...ആശംസകള്‍...

  ReplyDelete
 2. ഉടയതമ്പുരാന്‍ അനുഗ്രഹിക്കട്ടെ.

  ReplyDelete
 3. അഭിനന്ദനങ്ങള്‍ !!!!! നിന്റെയീ നല്ല സംരംഭം പടച്ചോന്‍ വിജയിപ്പിച്ചുതരട്ടെ..!!!! അമീന്‍...
  ജീവിത യുദ്ധത്തില്‍ ഗള്‍ഫിലേക്ക് ഒളിവില്‍ പോയപ്പോ ഇത്തരം അസ്കിതകളൊക്കെ ഏതാണ്ട് മറന്ന മട്ടായിരുന്നു.
  ഇപ്പൊ ഈ "സൈബര്‍ ഇടത്തില്‍" പ്രതികരിക്കാനുള്ള അവസരമെങ്കിലും ഒരുക്കി തന്നല്ലോ !!!!!
  നന്ദിയുന്ടെടാ ....പ്രാര്‍ത്തനയുണ്ടാകും എന്നും......
  സ്വന്തം അബ്ദു !!!!

  ReplyDelete
 4. ഓരോ യാത്രയ്ക്കും ഒരു ലക്ഷ്യമുണ്ടായിരിക്കണം.
  ഓരോ ജന്മത്തിനും ഒരു കര്മ്മമുണ്ടയിരിക്കണം.
  ഓരോ വാക്കിനും വ്യക്തമായ ധാരണയുണ്ടായിരിക്കണം....
  ഓരോ വരികള്ക്കും ശക്തമായ ഭാഷയുണ്ടായിരിക്കണം.....
  ഓരോ ജീവിതത്തിലും ഒത്തിരി നന്മയുണ്ടായിരിക്കണം....
  ഓരോ മനസ്സിലും നിറച്ച് സ്നേഹമുണ്ടായിരിക്കണം....
  ആശംസകള്‍..........

  ReplyDelete
 5. നന്നായിട്ടുണ്ട് സാദീ...
  ഓരോരുത്തനും അവനവന്‍റെ ഒരിടം കണ്ടെത്താനുള്ള പെടാപാടല്ലേ ..ജീവിതം തന്നെ ..

  ReplyDelete
 6. elllavarkum oridamund. But, ath thiruvanandapurath ayi ennathan thante prashanam. Am I correct...............?

  ReplyDelete

GRAMAM...

thirike vilikkunnu gramam...