കവിത
(കമലാദാസിന്റെ കവിതയുടെ -WINTER എന്ന ആംഗലേയ കവിതയുടെ
-സ്വതന്ത്രമായ മൊഴിമാറ്റം)
ശൈത്യം
ഒരു പുതുമഴയുടെ ഗന്ധം...
ഒരിളം മുകുളമായ്
മണ്ണില്‍ ഒരു ചെടി പിറവിയെടുക്കുന്നു.
അതിന്റെ അഭിനിവേശം
ഒരു വേരിനായ്
ഇരുട്ടില്‍ തപ്പിത്തടയുന്ന
ഭൂമിയുടേതു കൂടിയാണ്.
എവിടെയെങ്കിലും വെച്ച്
ഒരുനാളെന്റെ ആത്മാവും
ഈ വേരുകള്‍ക്ക് ഭക്ഷണമാവും.
ശൈത്യകാല സായന്തനങ്ങളില്‍
തണുത്ത കാറ്റില്‍
അടക്കിപ്പിടിച്ച് ചിരിക്കുന്ന
വെളുത്ത ജനല്‍ച്ചില്ലുകള്‍ക്കു പിന്നിലും
ഒരു നാണക്കേടുമില്ലാതെ
ഞാനവന്റെ ശരീരത്തെ പ്രണയിച്ചു.
കമലാദാസിന്റെ കവിത മൊഴിമാറ്റം ചെയ്യാനെടുത്ത തന്റേടം കൊള്ളം
ReplyDelete