ജനനം മുതല്‍
താങ്കളോടൊപ്പമുണ്ടായിരുന്നു
നാടിനുവേണ്ടി
സമുദായത്തിനുവേണ്ടി
സ്വന്തം കുടുംബത്തിനുവേണ്ടി
ഇടനെഞ്ചിലൊരു
കരുതല്‍..
സ്വന്തം കൈവെള്ളയിലെ
രേഖകള്‍
സ്വന്തം നാടിന്റെ വേരുകളാക്കി
നന്മയുടെ പ്രവര്‍ത്തനങ്ങളാക്കി
മൗനത്തിന്റെ അറകള്‍ ഭേദിച്ച്
അധികാര ധിക്കാരക്കെട്ടുകള്‍
പൊട്ടിച്ച്
അന്യായത്തിനെതിരെ
ഉച്ചത്തില്‍ ശബ്ദിച്ചു നീ..
തെരുവിന്റെ ഇടനാഴിയില്‍
ഉച്ചത്തില്‍ മുഴങ്ങുത്
ഇും നിന്റെ ശബ്ദമാണ്.
കാലത്തിന്റെ ചുമരിലെ
ഓരോ ചിത്രങ്ങളും
'പച്ച'യില്‍ പൊതിഞ്ഞ്
ഊര്‍ജ്ജസ്വലതയുടെ,
ഉറച്ച പ്രതീക്ഷകളുടെ
പൂക്കള്‍ നിറച്ച്
പൊതുപ്രവര്‍ത്തനത്തിന്റെ
ഊക്കന്‍ മാതൃകകള്‍ കാണിച്ച
നീയിന്നും നാടിന്റെ മനസ്സകങ്ങളില്‍
ജ്വലിച്ചു നില്‍ക്കുന്നു...
ഒടുവില്‍
നിനയ്ക്കാത്ത നേരത്തൊരു
വ്യാധി വ്
ജഗിയന്ഥാവിലേക്ക്
കൂട്ടിക്കൊണ്ടുപോയപ്പോള്‍
തേങ്ങിയതൊരു
നാടിന്റെ ഉള്ളാണ്...
പിടഞ്ഞതൊരു
വീടിന്റെ നെഞ്ചാണ്...
കരഞ്ഞുകലങ്ങിയത്
പിഞ്ചുകണ്ണുകളാണ്...
പിന്നിലൊരായിരമോര്‍മ്മകള്‍
ബാക്കിവെച്ച്
എന്നന്നേക്കുമായ് നീ
പടിയിറങ്ങിപ്പോയപ്പോള്‍
ഞങ്ങളില്‍ ബാക്കിയായത്
കരളു നൊന്ത
പ്രാര്‍ത്ഥനകളാണ്...
Kt gafoorinte aakhirathinu vendy prarthikkunnu
ReplyDelete