Thursday, March 17, 2016

'മരുന്ന്'


കുഞ്ഞുനാളില്‍
ഇതായിരുന്നില്ലേ
'മരുന്നും'
'ഭക്ഷണവും'....
ആരും കാണാതെ
മധുരം നുണഞ്ഞും
ഉമ്മയോ ഇക്കാക്കയോ
പല്ലുതേച്ചു തരുമ്പോള്‍
തുപ്പാന്‍ പറഞ്ഞാല്‍
ചിരിച്ചോണ്ട് അകത്താക്കി
'ഫൂ' എന്നൊരു ശബ്ദം മാത്രം ഉണ്ടാക്കി
നൊണ്ണ് കാട്ടിച്ചിരിച്ച
ആ ഇളം കാലം കഴിഞ്ഞ്
ഒരുപാട് വളര്‍ന്നപ്പോളല്ലേ...
പല്ല് തേക്കുന്ന 'മരുന്ന്'
വെറും ടൂത്ത്പേസ്റ്റ് മാത്രമായി
ഒതിങ്ങിപ്പോയത്........
..............................

...
എന്തൊക്കെയോ
മധുരിക്കുന്നുണ്ടിപ്പൊഴും
എന്തൊക്കെയോ കൈക്കുന്നുമുണ്ട്......

No comments:

Post a Comment

GRAMAM...

thirike vilikkunnu gramam...